യുഎഇയിൽ താമസിച്ചു ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാവുന്ന റിമോട്ട് വർക്ക് വീസയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസ എല്ലാ രാജ്യക്കാർക്കുമായി വ്യാപിപ്പിക്കുകയും ചെയ്തു.
ലോകത്തെ ഏതു രാജ്യത്തെ കമ്പനികളുടെ ജീവനക്കാരായാലും യുഎഇയിലിരുന്ന് ജോലി ചെയ്യാൻ അവസരമൊരുക്കുന്നതാണ് പുതിയ റിമോർട്ട് വർക്ക് വീസ. ഈ കമ്പനിയുടെ സാന്നിധ്യം യുഎഇയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും വീസ ലഭിക്കും.
യുഎഇ ആദ്യമായാണ് ഇത്തരമൊരു വീസ നൽകുന്നത്.
നിലവിൽ വിസിറ്റ്, ടൂറിസ്റ്റ് വീസകളിൽ യുഎഇയിലെത്തി കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ തിരിച്ചുവരാനാകില്ല. 3, 6, 12 മാസ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്കു കാലാവധിക്കുള്ളിൽ പല തവണ യുഎഇയിലെത്തി മടങ്ങാം. എന്നാൽ ഒരിക്കൽ നൽകിയ വീസ ദീർഘിപ്പിക്കാനോ റദ്ദാക്കാനോ സാധിക്കില്ല. വൻകിട കമ്പനികൾക്കാണ് മൾട്ടിപ്പിൾ ഈ വീസ എടുക്കാൻ അനുമതി. 3 മാസത്തേക്കു 1500, 6 മാസത്തേക്കു 3300 ദിർഹമാണ് നിരക്ക്. 1020 ദിർഹം ഗാരന്റി തുക കെട്ടിവയ്ക്കണം. ഈ തുക വ്യക്തി രാജ്യം വിട്ടാൽ തിരിച്ചു ലഭിക്കും.