കരിപ്പൂർ അടക്കം ഇന്ത്യയിലെ വിമാന താവളങ്ങളിൽ വിമാനം ഇറങ്ങുന്ന പ്രവാസികളുടെ അടിയന്തിര ശ്രദ്ധയിലേക്ക്.


23 Feb
23Feb

ഇന്ത്യയിലെ ഏത് വിമാന താവളത്തിലായാലും, വിമാനമിറങ്ങുന്ന പ്രവാസികൾ വിമാനം ഇറങ്ങിയ ശേഷം വീണ്ടും ഇവിടെ (പി.സി.ആർ )കോവിഡ് പരിശോധനക്ക് വിധേയമാകണം. (1500 മുകളിൽ ) രൂപ അതിനായി യാത്രക്കാരുടെ കൈയ്യിൽ കരുതുകയും വേണം.
ദുബായിൽ നിന്ന് കോവിഡ് പരിശോധനകഴിഞ്ഞ് കരിപ്പൂരിലേക്ക് വിമാനം കയറുന്ന യാത്രക്കാരൻ കരിപ്പൂരിൽ വിമാനം ഇറങ്ങിയാൽ PCR ന് വിധേയമായ ശേഷമേ പുറത്തേക്ക് പോകാൻ സാധ്യമാകൂ.
കരിപ്പൂരിൽ വിമാനം ഇറങ്ങുന്ന സ്വദേശികൾക്ക് പരിശോധനക്കായുള സാമ്പിൾനൽകിയ ശേഷം പുറത്ത് പോകാം. റിസൽട്ട് ഫോണിൽ അറിയിക്കും.
ഗൗരവമേറിയ ജനതിക മാറ്റം സംഭവിച്ച വൈറസു കളോ മറ്റോ കണ്ടെത്തിയാൽ ആരോഗ്യ വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുംന്നതാണ്.
ഇന്നുമുതലാണ് (23.02.2021) ഇന്ത്യയിലെ മുഴുവൻ വിമാനത്താവളത്തിലും വിമാനത്തിൽ കയറുമ്പോഴും - വിമാനം ഇറങ്ങിയാലും PCR ടെസ്റ്റ് പ്രാബല്യത്തിലാക്കിയത്. പ്രവാസികളും വിമാനയാത്രക്കാരും അതിനായുള്ള മുൻകരുതൽ എടുക്കുക.

Comments
* The email will not be published on the website.